08:28am 09 November 2026
NEWS
വേവ്സിൽ തരംഗം സൃഷ്ടിച്ച് മലബാറുകാരുടെ കഥകൾ
29/07/2026  07:22 PM IST
നാസർ
വേവ്സിൽ തരംഗം സൃഷ്ടിച്ച് മലബാറുകാരുടെ കഥകൾ

കൊച്ചി : മലയാളത്തിലെ പ്രശസ്‌ത സംവിധായകരോടൊപ്പം പ്രവർത്തിച്ച അനിൽ കുഞ്ഞപ്പൻ സംവിധാനം ചെയ്ത പുതിയ ചിത്രം ദി മലബാർ ടെയിൽസ് വേവ്സ് ഒ ടി ടി യിൽ തരംഗം സൃഷ്ടിക്കുന്നു.നിരൂപക പ്രശംസ പിടിച്ചു പറ്റിയ ചിത്രം ഏറെ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.കേന്ദ്ര സർക്കാരിന്റെ കീഴിലുളള പ്രസാർ ഭാരതിയുടെ സൗജന്യ ഒ ടി ടി പ്ലാറ്റ്ഫോമായ വേവ്സിലാണ് ചിത്രത്തിന്റെ ഹിന്ദി, മലയാളം പതിപ്പുകൾ റിലീസ് ചെയ്തത്.അഞ്ച് വ്യത്യസ്ത കുടുംബങ്ങളിലെ ഹൃദയസ്പർശിയായ കഥ പറയുന്ന ദി മലബാർ ടെയിൽസ്  ചെമ്പ്, ബ്രേക്കപ്പ് , ശതാഭിഷേകം, പർദ്ദ, ബംഗ്ലാവ് എന്നീ അഞ്ച് കഥകളുള്ള ആന്തോളജി ചിത്രമാണ്. ചിത്രത്തിൽ ശിവരാജ് , അനിൽ ആന്റോ , പ്രദീപ് ബാലൻ, ദേവേന്ദ്രനാഥ്, ശങ്കരനാരായണൻ , അൻവർ സാദിഖ്, വിജയൻ വി നായർ , പ്രണവ് മോഹൻ ,പ്രസീത വസു , ലത സതീഷ് , നവ്യ ബൈജു , സുമന ,അനുപ്രിയ എ.കെ, ആർദ്ര ദേവി തുടങ്ങിയവർ അഭിനയിച്ച ചിത്രത്തിന്റെ ക്യാമറ അഷ്റഫ് പാലാഴി, ഗോകുൽ വിജി, അപ്പു, രാകേഷ് ചെല്ലയ്യ , ഷിമിൽ എന്നിവരാണ്.ഗാനരചന സുമന ,നൗഷാദ് ഇബ്രാഹിം, അനുപ്രിയ എ കെ .സംഗീതം ഫിഡൽ അശോക്, അമൽ ഇർഫാൻ . കോസ്റ്റ്യൂം അനിൽകുമാർ . മേക്കപ്പ് റഷീദ് അഹമ്മദ് .ആർട്ട് ശിവൻ കല്ലിഗൊട്ട, അഖിൽ കക്കോടി . മിക്സിങ്ങ് എൻജിനീയർ ജുബിൻ എസ് രാജ്. കളർ ഗ്രേഡിങ് ആൻഡ് ഡി എ ആർട്ടിസ്റ്റ് പ്രഹ്ലാദ് പുത്തഞ്ചേരി .ചോക്ക് ബോർഡ് ഫിലിംസിന്റെ ബാനറിൽ അനിൽ കുഞ്ഞപ്പൻ നിർമ്മിച്ച ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ , പ്രൊഡക്ഷൻ കൺട്രോളർ ഡോ. പ്രീത അനിൽ. എഡിറ്റിംഗ് ആൻഡ്‌ അസോസിയേറ്റ് ഡയറക്ടർ അനുപ്രിയ എ കെ.പ്രസാർ ഭാരതിയുടെ  WAVES OTT ഗൂഗിൾ പ്ലേ സ്റ്റോർ , ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവ വഴി മൊബൈലുകളിലും സ്മാർട്ട് ടി വി കളിലും ഡൗൺലോഡ് ചെയ്താൽ സിനിമ ഉൾപ്പെടെയുള്ള നിരവധി പരിപാടികൾ സൗജന്യമായി കാണാം. https://www.wavespb.com/links/SH 28071KXP.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img